Protest Against BJP Leader For Insulting Congress MP Jothimani<br />തമിഴ്നാട്ടില്‍ രാഷ്ട്രീയ ഭേദമന്യേയുളള ആദരവ് പിടിച്ച് പറ്റിയ കോണ്‍ഗ്രസ് യുവ എംപിയായ ജ്യോതിമണിയെ ബിജെപി നേതാവ് അധിക്ഷേപിച്ചതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി നേതാവ് കരു നാഗരാജന്‍ കോണ്‍ഗ്രസിന്റെ വനിതാ എംപിയെ അതിര് കടന്ന് ആക്രമിച്ചത്. മൂന്നാം കിട പെണ്ണെന്ന് വിളിച്ചായിരുന്നു ബിജെപി നേതാവിന്റെ ആക്രോശം. കരു നാഗരാജന്റെ അസഭ്യവര്‍ഷത്തിന് എതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാണ്